
കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും റെക്കോർഡ് വർധന. ഇന്ന് ഒരു പവന് 1,680 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 93,720 രൂപയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണ്ണ വിലയിൽ 4,640 രൂപയാണ് കൂടിയത്. കമ്മോഡിറ്റി വിപണിയായ എം സി എക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,26,935 രൂപയായി. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,209.35 ഡോളര്‍ നിലവാരത്തിലാണ്.