Banner Ads

റെക്കോർഡ് കുതിപ്പ്; സ്വർണവില പവന് 86,000 കടന്നു, ഒറ്റയടിക്ക് വർധിച്ചത് 1080 രൂപ

കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ്. പവന് ഒറ്റയടിക്ക് 1080 രൂപ വർധിച്ചതോടെ ചരിത്രത്തിലാദ്യമായി വില 86,000 രൂപ കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 86,760 രൂപയാണ്. ജി.എസ്.ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവ ഉൾപ്പെടെ ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും. ഇന്നലെയും ഇന്നുമായി പവന് 1,440 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.

അമേരിക്കൻ തൊഴിൽ കണക്കുകൾ വൈകിപ്പിക്കുമെന്ന വിപണി വിലയിരുത്തലുകളെത്തുടർന്ന് ഏഷ്യൻ ഓഹരികൾ ഉയർന്നതാണ് സ്വർണവില റെക്കോർഡ് കുതിപ്പ് നടത്താൻ ഒരു കാരണം. അന്താരാഷ്ട്ര വിപണിയിലെ നിരക്കുകൾ, ഇറക്കുമതി തീരുവ, നികുതികൾ, വിനിമയ നിരക്കിലെ വ്യതിയാനങ്ങൾ എന്നിവയാണ് ഇന്ത്യയിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

ദീപാവലിയോടെ ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപയിലേക്ക് എത്തുമെന്നാണ് നിലവിലെ സൂചനകൾ. സ്വർണവിലയിലെ ഈ കുതിച്ചുചാട്ടം വിവാഹ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.