
തിരുവനന്തപുരം : നവംബർ മാസത്തിൽ കേരളത്തിലെ വിദ്യാലയങ്ങൾക്ക് ലഭിക്കുന്നത് പൊതു അവധി ദിനങ്ങൾ ഒന്നുമില്ലാതെ പത്ത് ദിവസത്തെ അവധി. 30 ദിവസങ്ങളുള്ള നവംബറിൽ 20 ദിവസമാണ് സ്കൂളുകൾക്ക് പ്രവർത്തി ദിനമായി ലഭിക്കുന്നത്. ഈ മാസത്തെ പ്രത്യേകത 5 ശനിയാഴ്ചകളും 5 ഞായറാഴ്ചകളും ഉൾപ്പെടുന്നു എന്നതാണ്. നവംബറിൽ ശനിയാഴ്‌ചകളിൽ ഹൈസ്‌കൂൾ, യുപി ക്ലാസുകൾ ഇല്ല എന്നതാണ് അവധി കൂടാൻ കാരണം.
ഒരു പൊതു അവധി പോലും ഇല്ലാതെ ഒരു മാസത്തിൽ പത്ത് ദിവസം അവധി ലഭിക്കുന്നത് അപൂർവമാണ്. രണ്ട് ശനിയാഴ്ചകൾ പ്രവർത്തി ദിവസമായിരുന്നതിനാൽ മൂന്ന് പൊതു അവധികളും ചേർത്ത് ഒക്ടോബറിൽ ആകെ ലഭിച്ചത് ഒൻപത് അവധി മാത്രമായിരുന്നു. ക്രിസ്മസ് അവധിക്കായി പത്ത് ദിവസം സ്കൂൾ അടയ്ക്കുമ്പോഴും ആകെ ലഭിക്കുന്നത് 13 അവധി ദിനങ്ങൾ ആണ്. എന്നാൽ പൊതു ഒഴിവ് ദിനങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും നവംബർ മാസത്തിൽ മാത്രം വിദ്യാലയങ്ങൾക്ക് ലഭിക്കുന്നത് പത്ത് ദിവസത്തെ അവധിയാണ്.