
തിരുവനന്തപുരം: ഡിസംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 2 ചൊവ്വാഴ്ച ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച് ഈ മാസത്തെ റേഷൻ വിഹിതത്തിൽ പ്രത്യേക അധിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.നീല കാർഡ് ഉടമകൾ5 കിലോ അധിക അരി-വെള്ള കാർഡ് ഉടമകൾ10 കിലോ അധിക അരി.ഓരോ കാർഡിനും 25 രൂപ നിരക്കിൽ 20 കിലോ പുഴുക്കലരിയോ പച്ചരിയോ വിതരണം ചെയ്യുന്നത് ഈ മാസവും തുടരും.
ഡിസംബർ മുതൽ സപ്ലൈകോ വഴി ലിറ്ററിന് 319 രൂപ നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ എല്ലാ കാർഡ് ഉടമകൾക്കും ലഭിക്കും.സബ്‌സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ വഴി വിതരണം ചെയ്യുന്നുണ്ട്.വനിതാ ഉപഭോക്താക്കൾക്ക് സബ്‌സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% അധിക ഓഫർ ലഭിക്കും.₹1000-ന് മുകളിൽ1 കിലോ പഞ്ചസാര ₹5-ന് ലഭിക്കും₹500-ന് മുകളിൽ250 ഗ്രാം ശബരി ചായപ്പൊടിക്ക് 25% വിലക്കിഴിവ്