Banner Ads

ഞായറാഴ്ചയിലും റേഷൻ വാങ്ങാം; സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഇന്ന് തുറക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഇന്ന് തുറക്കും. ഈ മാസത്തെ റേഷൻ വിഹിതം ഇതുവരെ കൈപ്പറ്റാത്തവർ ഓഗസ്റ്റ് 31 നകം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.നാളെ (സെപ്റ്റംബർ 1ന്) റേഷൻ കടകള്‍ അവധിയായിരിക്കും. സെപ്‌റ്റംബര്‍ മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ രണ്ടിന് ആരംഭിക്കും.

മഞ്ഞ കാർഡുടമകള്‍ക്കും വെല്‍ഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്‌റ്റംബര്‍ മാസവും തുടരും.അതേസമയം ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകള്‍ ആരംഭിച്ച ഓഗസ്റ്റ് 25 മുതല്‍ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവെന്ന് കണക്കുകള്‍.

ഇതില്‍ ജില്ലാ ഫെയറുകളില്‍ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയില്‍ അധികമാണ്. ഈ ദിവസങ്ങളില്‍ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വില്പനശാലകള്‍ സന്ദർശിച്ചതെന്ന് സർക്കാരിന്റെ കണക്ക്.