Banner Ads

റാപ്പർ വേടന്റെ മാതൃക: പുരസ്കാരത്തുക ഒരു ലക്ഷം രൂപ വായനശാലയിലേക്ക് പുസ്തകങ്ങൾ വാങ്ങാൻ കൈമാറി

തൃശ്ശൂർ :റാപ്പർ വേടൻ പുരസ്കാരത്തുക വായനശാലയ്ക്ക് കൈമാറി ഒരു ലക്ഷം രൂപയ്ക്ക് പുസ്തകങ്ങൾ വാങ്ങും.തളിക്കുളത്തെ പ്രിയദർശിനി വായനശാലയുടെ പ്രഥമ പ്രിയദർശിനി പുരസ്‌കാരം സ്വീകരിക്കാൻ എത്തിയപ്പോഴായിരുന്നു വേടൻ പുരസ്കാര തുക വായനശാലയ്ക്ക് തിരികെ കൊടുത്തത്.

വായനശാലയിലേക്ക് സംഭാവന ചെയ്യാൻ കുറച്ച് പുസ്തകങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിനൊപ്പം പണവും കൈമാറുകയായിരുന്നു.ഷാഫി പറമ്ബിൽ എംപിയിൽ നിന്നും പുരസ്കാരം സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തിൽ പുരസ്കാര തുക ലൈബ്രറി പ്രസിഡന്റ് ടി എൻ പ്രതാപന് തിരികെ നൽകുന്നതായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് കൊണ്ടുവന്ന പുസ്തകങ്ങൾക്കൊപ്പം തുകയും പ്രതാപന് കൈമാറിയത്. ശേഷം മൂന്ന് റാപ്പ് ഗാനങ്ങളും പാടി.