Banner Ads

വിവാഹ വാഗ്ദാനം നൽകി പീഡനം: റാപ്പർ വേടനെതിരെ കേസ്

കൊച്ചി: പ്രശസ്ത റാപ്പർ വേടനെതിരെ ബലാത്സംഗ കേസ്. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു എന്നാണ് പരാതി. കൊച്ചിയിലെ തൃക്കാക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ഐപിസി 376 (2) (n) വകുപ്പ് പ്രകാരം, ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തു എന്ന കുറ്റമാണ് വേടനെതിരെ എടുത്തിരിക്കുന്ന പരാതി . 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകിയായിരുന്നു ഈ പീഡനങ്ങളെന്നും യുവതിയുടെ മൊഴിയിലുണ്ട്.

തുടർച്ചയായ പീഡനങ്ങൾക്ക് ശേഷം, വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിന്മാറിയെന്നും യുവതി വ്യക്തമാക്കി. ഈ പിന്മാറ്റം തന്നെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടുവെന്നും, ആളുകളുടെ പ്രതികരണം ഭയന്നാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി. നിലവിൽ, ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്.