
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 20 വരെ വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.വെള്ളിയാഴ്ച (ഒക്ടോബർ 17): എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കാലാവസ്ഥാ മാറ്റം മണിക്കൂറുകൾക്കുള്ളിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം പൂർണ്ണമായി പിൻവാങ്ങി തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ട്.
ന്യൂനമർദം ഒക്ടോബർ 19-ഓടെ കേരള-തെക്കൻ കർണാടക തീരത്തിനടുത്ത് അറബിക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കാറ്റും ഇടിമിന്നലും: ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മത്സ്യബന്ധന വിലക്ക് കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തി.അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അഭ്യർഥിച്ചു.ഓറഞ്ച് അലർട്ട്കോട്ടയം, ഇടുക്കി യെല്ലോ അലർട്ട്തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം