Banner Ads

സംസ്ഥാനത്ത് മഴയെത്തും: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ആറ് ദിവസത്തേക്ക് നേരിയതോ ഇടത്തരം തോതിലോ മഴ ലഭിച്ചേക്കാം.

നിലവിൽ, വടക്കൻ ആൻഡമാൻ കടലിന് മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് സെപ്റ്റംബർ 22-ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങും. കൂടാതെ, സെപ്റ്റംബർ 25-ഓടെ മ്യാൻമർ-ബംഗ്ലാദേശ് തീരത്തിന് സമീപം പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. വയനാട്, കാസർഗോഡ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.