
സംസ്ഥാനത്ത് ഇന്ന് തെക്കൻ ജില്ലകളിൽ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം കൊല്ലംപത്തനംതിട്ട യെലോ അലർട്ട് പ്രഖ്യാപിച്ചു ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ ഇടത്തരം മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.
കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.കന്യാകുമാരിക്കും ആൻഡമാൻ ദ്വീപുകൾക്കും സമീപം കടലിൽ നിലനിൽക്കുന്ന ന്യൂനമർദങ്ങൾ അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്.കൂടാതെ, ആൻഡമാൻ സമീപത്തുള്ള ന്യൂനമർദം ചുഴലിക്കാറ്റായി രൂപപ്പെട്ട് തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.