
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നു മുതൽ (ശനി) തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്നറിയിപ്പ് നൽകിയിട്ടുള്ള ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.പൊതുജനങ്ങളും ബന്ധപ്പെട്ട അധികൃതരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകി.ഇന്ന്(ശനി)പത്തനംതിട്ട,ഇടുക്കിഞായറാഴ്ചതിരുവനന്തപുരം,കൊല്ലം,പത്തനംതിട്ടതിങ്കളാഴ്ചതിരുവനന്തപുരം, കൊല്ലം, ആലപ്പുഴ