Banner Ads

മഴ മുന്നറിയിപ്പ്: ഇന്ന് മുതൽ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ വീണ്ടും സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ഇന്ന് (ബുധനാഴ്ച) യെല്ലോ അലർട്ട് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

നാളത്തെ (വ്യാഴം) മുന്നറിയിപ്പ്: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.മഴ സാധ്യത ഇന്ന് മുതൽ ഉച്ചയ്ക്ക് ശേഷവും രാത്രിയിലുമായിരിക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത കൂടുതൽ. മലയോര, ഇടനാട് മേഖലകളിലാകും ഇത് ശക്തമാകുക.

വരും ദിവസങ്ങളിലെ അലർട്ടുകൾവെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്.പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്.മത്സ്യത്തൊഴിലാളി ജാഗ്രതകേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും (ബുധൻ, വ്യാഴം) മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് ഈ മുന്നറിയിപ്പ്.