
കൊച്ചി : കേരളത്തിൽ അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്നും നാളെയും വടക്കൻ കേരളത്തിലാണ് പ്രധാനമായും മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച തെക്കൻ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ കനക്കും. ഈ മൂന്ന് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. കൂടാതെ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയോടെ വടക്കൻ കേരളത്തിൽ നിന്ന് മഴ പിൻമാറാനാണ് സാധ്യത.