Banner Ads

രാഷ്ട്രീയ കളമൊരുക്കി രാഹുൽ; വോട്ടുമോഷണത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇന്ന്

ദില്ലി : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ നടക്കാനിരിക്കെ നിർണായക നീക്കവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് ചോരി ആരോപണങ്ങളെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ നടത്താനായി രാഹുൽ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ദില്ലിയിൽ വാർത്താസമ്മേളനം വിളിച്ചു.

രാഹുൽ ഗാന്ധി പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് എച്ച് ഫയലുകളാണ്. ഇത് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങളായിരിക്കുമെന്നാണ് സൂചന. ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നേരത്തെ പല വേദികളിലും രാഹുൽ സൂചിപ്പിച്ച ബോംബ് ഇന്ന് പൊട്ടിക്കുമോ എന്ന ആകാംഷയിലാണ് രാജ്യം.