Banner Ads

രാഹുൽ ഗാന്ധി വയനാട്ടിൽ; കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

കൽപ്പറ്റ : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുൾപ്പെടെയുള്ള നേതാക്കളുമായി പ്രത്യേക ചർച്ച നടത്തും.

നിലവിലെ സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളും തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും കൂടിക്കാഴ്ചയിൽ ചർച്ചയാകും. വയനാട് ഡിസിസിയില്‍ വച്ചായിരിക്കും കൂടിക്കാഴ്ച. വയനാട്ടിലെ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ സംഘടനാ ജനറൽ സെക്രട്ടറിയും കെപിസിസി അധ്യക്ഷനും ജില്ലയിലെ നേതാക്കളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളും വയനാട് കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ വിഷയങ്ങളെക്കുറിച്ച് പ്രിയങ്ക ഗാന്ധി എംപി നേരത്തെ ജില്ലാ നേതൃത്വത്തോട് വിവരം തേടിയിരുന്നു. രാഹുൽ ഗാന്ധിക്ക് പുറമെ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ പര്യടനം തുടരുന്നതിനിടെയാണ് ഇരുവരും വയനാട്ടിലെത്തുന്നത്.