
പുതുപ്പള്ളി:ഉമ്മൻ ചാണ്ടിയുടെ രണ്ടാം ഓർമ്മദിനം രാഹുൽ ഗാന്ധി കല്ലറയിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് രാഹുൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെത്തി. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്‌മരണ സമ്മേളനം ‘ഉമ്മൻ ചാണ്ടി സ്മൃതിസംഗമ’ത്തിലും രാഹുൽ പങ്കെടുക്കുന്നുണ്ട്.കെപിസിസിയുടെ ജീവകാരുണ്യ പദ്ധതി ‘സ്‌മൃതിതരംഗം’ ഇന്നത്തെ സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്യും. മത, സാമുദായിക, സംഘടന നേതാക്കളും പങ്കെടുക്കും: ശ്രവണ വെല്ലുവിളി നേരിടുന്നവരെ സഹായിക്കാൻ ഉമ്മൻ ചാണ്ടി നടപ്പാക്കിയ “ശ്രുതിതരംഗം’ പദ്ധതിയുടെ രണ്ടാംഘട്ടമാണു സ്മൃതിതരംഗം.പ്രഭാതനമസ്കാരത്തിനും കുർബാനയ്ക്കും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ കാർമികത്വം വഹിച്ചു. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ് സഹകാർമികരായി. 8.15നു കല്ലറയിൽ പ്രാർഥന നടന്നു.