Banner Ads

പുതിയ മുന്നണിയുമായി പി.വി.അൻവർ ; തൃണമൂൽ കോൺഗ്രസ് പിന്തുണയ്ക്കും

മലപ്പുറം: പുതിയ മുന്നണിയുമായി പി.വി.അൻവർ തൃണമൂൽ കോൺഗ്രസ് പിന്തുണയ്ക്കും. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ ബാനറിലായിരിക്കും.തൃണമൂൽ കോൺഗ്രസിൻ്റെ പിന്തുണയോടെയാണ് മുന്നണി. ആംആദി പാർട്ടിയും മുന്നണിയുടെ ഭാഗമായേക്കും.നിലന്പൂരിലെ വിവിധ സംഘടനകളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് അൻവർ പ്രതികരിച്ചു.

എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കെതിരെ ഭീഷണിയുമായാണ് അൻവർ രംഗത്തെത്തിയത്.ഇരുമുന്നികളിലെയും നേതാക്കൾ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവുകൾ തൻ്റെ കൈവശമുണ്ട്. വേണ്ടി വന്നാൽ നിലമ്ബർ അങ്ങാടിയിൽ ടിവി വച്ച് അത് കാണിക്കുമെന്നും അൻവർ ഭീഷണി മുഴക്കി.തനിക്കെതിരെ എതിരാളികൾ വ്യക്തിഹത്യ നടത്തുകയാണെന്നും അതിനെ പ്രതിരോധിക്കുമെന്നും അൻവർ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ ചിഹ്നത്തിലോ സ്വതന്ത്ര ചിഹ്നത്തിലോ മത്സരിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു.