Banner Ads

പുത്തൂർ മൃഗശാല ഉദ്ഘാടനം; പുത്തൂർ പഞ്ചായത്തിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി

തൃശൂർ : തൃശ്ശൂരിലെ പുത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങൾക്ക് നാളെ (ഒക്ടോബർ 28) അവധി പ്രഖ്യാപിച്ചു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണവും ജനത്തിരക്കും പരിഗണിച്ചാണ് അവധി പ്രഖ്യാപനം. പുത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടി ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാലയങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.