Banner Ads

പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക്: മന്ത്രി ശിവൻകുട്ടിക്കെതിരെ പ്രോട്ടോക്കോൾ ലംഘനത്തിന് രാജ്ഭവൻ

തിരുവനന്തപുരം:രാജ്ഭവനിൽ നടന്ന ഒരു ചടങ്ങിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതിഷേധിച്ചിറങ്ങിപ്പോയ സംഭവത്തിൽ, രാജ്ഭവൻ മന്ത്രി പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നും ഗവർണറെ അപമാനിച്ചുവെന്നും ആരോപിച്ച് രംഗത്ത്. ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഗവർണറേയും ഓഫീസിനേയും അപമാനിച്ചുവെന്നും ശിവൻകുട്ടി തെറ്റായ മാതൃക സൃഷ്ടിച്ചെന്നും രാജ്ഭവൻ പ്രസ്താവനയിൽ പറഞ്ഞു.

രാജ്ഭവന്റെ അത്യപ്തി മുഖ്യമന്ത്രിയെ അറിയിച്ചേക്കും. മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നാണ് സൂചന.എൻസിസി അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടർന്ന് രാജ്‌ഭവനിലെ പരിപാടിയിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.

ആർഎസ്എസിന്റെ കേന്ദ്രമായി രാജ്‌ഭവൻ മാറിയെന്ന് പുറത്തിറങ്ങിയശേഷം മന്ത്രി പറഞ്ഞു.മഹാത്മാഗാന്ധിയുടേയോ, ഇന്ത്യൻ പ്രധാനമന്ത്രിയുടേയോ ചിത്രമാണെങ്കിൽ നമുക്ക്മനസിലാക്കാമായിരുന്നു.ഇത് ആരുടെ ചിത്രമാണ്വെച്ചതെന്ന് പോലും അറിയില്ല. അംഗീകരിക്കാൻകഴിയാൻ പറ്റാത്ത ചടങ്ങായതിനാൽ ബഹിഷ്കരിക്കുകയാണെന്ന് പറഞ്ഞാണ്പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോന്നത്.