തൃശ്ശൂർ: കൊടുങ്ങല്ലൂർ, തൃപ്രയാർ റൂട്ടുകളിലെ 175 ബസുകളാണ് പണിമുടക്കുന്നത്. തൃശൂർ ബസ് സ്റ്റാൻഡിലെ ആകാശപാത വന്ന ശേഷം ഏർപ്പെടുത്തിയ ഗതാഗത പരിഷ്കാരത്തിനെതിരെ തൃശൂരില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്.അതേസമയം ആകാശപാത ഉപയോഗിക്കാൻ ശക്തനിലെ റോഡുകളില്‍ ബാരിക്കേഡ് കെട്ടി അടച്ചിരുന്നു.വഴിയാത്രക്കാർ റോഡ് കുറുകെ കടക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണു റോഡിന് നടുവില്‍ ബാരിക്കേഡ് സ്ഥാപിച്ചത്. എന്നാല്‍ ഇത് യാത്രക്കാരെ വലയ്ക്കുകയാണെന്നും ജീവനക്കാർ പറഞ്ഞു.സ്റ്റാൻഡിലെ ആകാശപ്പാത ചുറ്റി വേണം എല്ലാ ബസ്സുകളും സർവ്വീസ് നടത്താൻ എന്ന ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. ബസ് ജീവനക്കാരുടെ കൂട്ടായ്മയാണ് സമരം നടത്തുന്നത്.