
തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല സൂചനാ സമരം ഇന്ന് ആരംഭിച്ചു. ഇതോടെ പതിവ് യാത്രക്കാർ വലിയ ആശങ്കയിലാണ്. ഗതാഗതം സ്തംഭിക്കാൻ സാധ്യതയുള്ളതിനാൽ ഇത് യാത്രക്കാരെ, പ്രത്യേകിച്ച് ജോലിക്ക് പോകുന്നവരെയും വിദ്യാർത്ഥികളെയും, വലിയ തോതിൽ ദുരിതത്തിലാക്കിയിരിക്കുകയാണ്.
സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട്കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സംയുക്ത സമര സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്.ഒരാഴ്ചയ്ക്കുള്ളിൽ ആവശ്യങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ബസുടമകളുടെ തീരുമാനം.
ഇതിന് പുറമെ, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് നാളെ (ജൂലൈ 9) സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ദേശീയപണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
.