Banner Ads

28,300 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ്; വിതരണോദ്ഘാടനം ഇന്ന്

തിരുവനന്തപുരം : സംസ്ഥാനത്തെ 28,300 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ അനുവദിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് (നവംബർ 4, ചൊവ്വാഴ്ച) നടക്കും. വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ് കോൺഫറൻസ് ഹാളിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ നിർവഹിക്കും.

ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭാ കൗൺസിലർ ഹരികുമാർ സി, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഹിമ കെ, ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെവി തുടങ്ങിയവർ പങ്കെടുക്കും.