Banner Ads

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബൈഡനും ഭാര്യ ജിൽ ബൈഡനും വെള്ളിയിൽ തീർത്ത കരകൗശല ട്രെയിൻ സമ്മാനമായി നൽകി

ന്യൂഡൽഹി : ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  കൂടിക്കാഴ്ചയ്ക്കിടെ മോദി,  ബൈഡനും ഭാര്യ ജിൽ ബൈഡനും നൽകിയ സമ്മാനങ്ങളെ കുറിച്ചാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. മോദി ബൈഡന് സമ്മാനമായി നൽകിയത് വെള്ളിയിൽ തീർത്ത കരകൗശല ട്രെയിൻ ആണ്.

ഡൽഹി-ഡെലവെയർ ഇന്ത്യൻ റെയിൽവേ എന്നും അടയാളപ്പെടുത്തിയിരിക്കുന്ന കസ്റ്റമമൈസ്‌ഡ്‌ ട്രെയിൻ ആണിത്. വെള്ളി കൊണ്ടുള്ള കരകൗശല വിദ്യയിൽ സമ്പന്നമായ പൈതൃകത്തിന് പേരുകേട്ട മഹാരാഷ്ട്രയിൽ നിന്നുള്ള കരകൗശല വിദഗ്ധരാണ് ഈ അസാധാരണമായ സമ്മാനം നിർമിച്ചത്.  പ്രഥമ വനിത ജിൽ ബൈഡന് മോദി അസാധാരണമായ ഗുണനിലവാരത്തിനും സൗന്ദര്യത്തിനും പേരുകേട്ട അതിശയകരമായ കശ്മീരി പഷ്മിന ഷാൾ സമ്മാനിച്ചു.

പരമ്പരാഗത കൈകൊണ്ട് നിർമ്മിച്ച പാപ്പിയർ-മാച്ചെ ബോക്സിൽ ശ്രദ്ധാപൂർവ്വം പായ്ക്ക് ചെയ്ത പഷ്മിന ഷാൾ കശ്മീരിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്നു.  ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള ചാങ്താംഗി ആടിന്റെ ഏറ്റവും മികച്ച കോട്ടിൽ നിന്നാണ് ഈ അതിമനോഹരമായ ഷാളുകൾ നിർമ്മിച്ചിരിക്കുന്നത്.  ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനും വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎസിലാണ്.  ഇന്ത്യ – യുഎസ് സഹകരണം ചരിത്രത്തിലെ ഏതു കാലത്തേക്കാളും കൂടുതൽ ശക്തമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *