Banner Ads

വില കുറഞ്ഞത് നേരിയ ആശ്വാസമായി; വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് ₹4 രൂപ കുറച്ചു

കൊച്ചി: രാജ്യാന്തര ക്രൂഡ് ഓയിൽ വിലയുടെ അടിസ്ഥാനത്തിൽ എണ്ണക്കമ്പനികൾ വാണിജ്യ പാചകവാതക വിലയിൽ നേരിയ കുറവ് വരുത്തി. വാണിജ്യാവശ്യത്തിനുള്ള (Commercial LPG) ഒരു സിലിണ്ടറിന് ₹4 രൂപയാണ് കുറച്ചത്.19 കിലോ വാണിജ്യ സിലിണ്ടറിന് ഇനി ₹1599 ആയിരിക്കും.ഗാർഹിക സിലിണ്ടർ വിലയിൽ നിലവിൽ മാറ്റമില്ല.ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില ഏറ്റവുമൊടുവിൽ പരിഷ്കരിച്ചത് 2024 മാർച്ച് 8-നാണ്.