Banner Ads

രാഷ്ട്രപതി ഇന്ന് കോട്ടയത്ത്; ഒക്ടോബർ 23 ന് ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം

കോട്ടയം : രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായി ഒക്ടോബർ 23-ന് കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 1.00 മണി മുതൽ വൈകീട്ട് 7.00 മണി വരെയാണ് നിയന്ത്രണം. ഈ സമയത്ത് കോട്ടയം ടൗൺ വഴി പോകേണ്ട ആംബുലൻസുകൾക്കും മറ്റ് ആശുപത്രി എമർജൻസി വാഹനങ്ങൾക്കുമായി പ്രത്യേക റൂട്ടുകൾ നിർണ്ണയിച്ചു.

എം.സി. റോഡ് തിരുവല്ല ഭാഗത്ത് നിന്ന് വരുന്ന എമർജൻസി വാഹനങ്ങൾ ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ പ്രവേശിച്ച് തെങ്ങണ, പുതുപ്പള്ളി, മണർകാട്, പൂവത്തുംമൂട്, സംക്രാന്തി വഴി മെഡിക്കൽ കോളേജ് ആശുപത്രിയിൽ (MCH) എത്തണം. ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽ നിന്ന് വരുന്ന ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും ഇടയാഴം ജംഗ്ഷനിൽ നിന്നും

ഇടത്തേക്ക് തിരിഞ്ഞ് കല്ലറ വഴി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകേണ്ടതാണ്. കെ.കെ. റോഡിൽ നിന്ന് വരുന്ന എമർജൻസി വാഹനങ്ങൾ മണർകാട് എത്തി പൂവത്തുംമൂട് പാലം വഴി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകേണ്ടതാണ് .

പാല, കുറവിലങ്ങാട്, എറണാകുളം ഭാഗങ്ങളിൽ നിന്ന് വരുന്ന ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ എത്തി അതിരമ്പുഴ യൂണിവേഴ്സിറ്റി വഴി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തേണ്ടതാണ്.