തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പുറത്ത് വന്ന വിവരങ്ങൾ പരാമർശം ഉള്ളതാണെന്ന് വ്യക്തമാക്കി നടി ഷക്കീല. പവർ ഗ്രൂപ്പ് എന്നത് പണ്ട് കാലം മുതല്‍ക്കേ മലയാള സിനിമയില്‍ ഉള്ളതാണ്, ഇന്നുള്ള ഒന്നല്ല. മോഹൻലാലും മമ്മൂട്ടിയും ആണ് ഈ പവർഗ്രൂപ്പ് എന്നും ഷക്കീല. ഇന്ന് ഈ ഗ്രൂപ്പില്‍ മുകേഷും ഉൾപെട്ടിട്ടുണ്ടെന്നും എന്നാല്‍ മെയിൻ പവർഗ്രൂപ്പ് മോഹൻലാലും മമ്മൂട്ടിയും ആണെന്നും ഷക്കീല വ്യക്തമാക്കി. കാസ്റ്റിംഗ് കൗച്ച് പ്രതിഭാസം മലയാളത്തേക്കാൾ തമിഴ് സിനിമയിലാണ് കൂടുതലായി കാണപ്പെടുന്നത് അതിലും കൂടുതലായി തെലുങ്ക് സിനിമയിലും എന്നാണ് ഷക്കീല പറയുന്നത്. പണ്ട് കാലത്ത് വസ്ത്രം മാറാൻ പോലും സ്ഥലം ഇല്ലായിരുന്നു.
അതിനാൽ തന്നെ മലയുടെയും പുഴയുടെയും അരികുകളിൽ നിന്നായിരുന്നു വസ്ത്രം മാറിയിരുന്നത്. എന്നാല്‍ ഇപ്പോൾ കാരവൻ ഉണ്ട്, എന്നാൽ അതില്‍ വസ്ത്രം മാറല്‍ മാത്രമാണോ നടക്കുന്നത്? അല്ല. ഡിന്നറും സെക്‌സും നടക്കുമെന്നാണ് ഷക്കീല അഭിപ്രായപ്പെടുന്നത്. മിനുവിനോട് ശക്തമായി വിയോജിക്കുന്നു കാരണം അതിക്രമം ഉണ്ടായി വർഷങ്ങള്‍ കഴിഞ്ഞിട്ടാണോ ആരോപണം ഉയർത്തുന്നത്, അത് ശരിയല്ലായെന്നും ഉപദ്രവിക്കാൻ ആരെങ്കിലും വന്നാല്‍ ചെരിപ്പൂരി അടിക്കണം എന്നും ഷക്കീല പറയുന്നു. എല്ലാ ഭാഷയിലെ സിനിമകളിലെ സ്ത്രീകള്‍ ചൂഷണം നേരിടുന്നു. എല്ലാ സംസ്ഥാനങ്ങളിലും കമ്മീഷനുകള്‍ വന്നാലും ഇത് മാറാനൊന്നും പോകുന്നില്ല. നടന്മാർ ജയിലില്‍ പോയാൽ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പൂർണപരിഹാരം ഉണ്ടാകുകയുള്ളൂവെന്നും ഷക്കീല വ്യക്തമാക്കി.