Banner Ads

ദാരിദ്ര്യ നിർമ്മാർജ്ജന കണക്കുകൾ പെരുപ്പിച്ച് കാണിക്കരുത്; കണക്കുകൾ യഥാർത്ഥമായിരിക്കണം: സുരേഷ് ഗോപി

തൃശൂർ : അതിദാരിദ്ര്യം മാറിയെന്ന സംസ്ഥാന സർക്കാരിൻ്റെ കണക്കുകൾ പെരുപ്പിച്ചു കാണിക്കരുത് എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവശ്യപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി കണക്കുകളിൽ കൃത്രിമം കാണിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത അഞ്ചുവർഷം കൂടി ഭരണം നിലനിർത്താനാണ് ഇടതുസർക്കാർ ശ്രമിക്കുന്നതെന്ന് സുരേഷ് ഗോപി ആരോപിച്ചു.അതിദാരിദ്ര്യം ഇല്ലാതാക്കേണ്ടത് ജനങ്ങളുടെ അടിസ്ഥാനപരമായ അവകാശമാണ്.കേന്ദ്രത്തിൽ ഭരണം ഏൽപ്പിച്ചാൽ വീട് പണിത് നൽകുമെന്നും സുരേഷ് ഗോപി പൊതുജനങ്ങൾക്ക് വാഗ്ദാനം നൽകി.