
തിരുവനന്തപുരം:കേരള തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം കണ്ണൂർ കാസർകോട് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെ, കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെ), കൊല്ലം,കോഴിക്കോട് (ചോമ്ബാല മുതൽ രാമനാട്ടുകരവരെ). മലപ്പുറം തീരങ്ങളിൽ .3 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യതയുണ്ട്.
തിരുവനന്തപുരം തീരങ്ങളിൽ 0.6 മുതൽ 0.9 മീറ്റർ വരെയും ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടിവരെ, തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർവരെ), എറണാകുളം തീരങ്ങളിൽ രാവിലെ 9 .30 മുതൽ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 23 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണo കടലാക്രമണത്തിന് സാധ്യതകൾ നിലനിൽക്കുന്നു