
തൃശൂർ :വാനം വർണവിസ്മയമാക്കി പൂരം വെടിക്കെട്ട് പുലർച്ചെ നാല് മണിക്ക് നടന്നു. പിന്നാലെ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് വെടിക്കെട്ട് ആസ്വദിക്കാൻ മണിക്കുറുകൾ കാത്തുനിന്നവരെ ആശങ്കയിലാഴ്ത്തി കൊണ്ട് പുലർച്ചെ രണ്ട് മണിയോടെ പൂരത്തിനിടെ ആന വിരണ്ടോടിയിരുന്നു. നിമിഷങ്ങൾക്കകം ആനയെ തളച്ചതോടെ നാല് മണിയോടെ തിരുവമ്ബാടി വിഭാഗം വെടിക്കെട്ട് നടത്തുകയായിരുന്നു.
അഞ്ചരയ്ക്കാണ് പാറമേക്കാവിന്റെ വെടിക്കെട്ട് ആരംഭിച്ചത്. സാമ്ബിൾ വെടിക്കെട്ട് പേരുപോലെ സാമ്ബിൾ മാത്രമെന്ന് തെളിയിക്കുന്നതായിരുന്നു ഇരു വിഭാഗത്തിന്റെയും കരിമരുന്ന് പ്രയോഗം. പതിഞ്ഞ താളത്തിൽ തുടങ്ങി കൂട്ടപ്പൊരിച്ചിലിലെത്തിയതോടെ കണ്ടുനിന്നവരുടെ കണ്ഠങ്ങളിൽ നിന്ന് ആർപ്പുവിളികൾ ഉയർന്നു അടുത്ത ഒരു പൂരക്കാലം വരെ മനസ്സിൽ സൂക്ഷിക്കാവുന്ന അനുഭവവുമായാണ് വെടിക്കെട്ട് കത്തിത്തീർന്നത്. തിരുവമ്ബാടി വിഭാഗത്തിനുവേണ്ടി മുണ്ടത്തിക്കോട് സതീഷും പാറമേക്കാവിനു വേണ്ടി ബിനോയുമാണ് കരിമരുന്ന് പ്രയോഗത്തിന് നേതൃത്വം നൽകിയത്.