Banner Ads

പോളിംഗ് ബൂത്തുകൾ സജ്ജം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഇന്ന്

നിലമ്പൂർ :നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനായുള്ള പോളിംഗ് ബൂത്തുകൾ സജ്ജമായിക്കഴിഞ്ഞു. ഇന്ന്, 2025 ജൂൺ 19-നാണ് നിലമ്പൂരിൽ വോട്ടെടുപ്പ് നടക്കുന്നത്. മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ, നിലവിലെ എം.എൽ.എയായിരുന്ന പി.വി. അൻവർ രാജിവെച്ച ഒഴിവിലേക്കാണ് ഈ ഉപതിരഞ്ഞെടുപ്പ്.

ബൂത്തുകളിൽ മോക് പോളിം​ഗ് ആരംഭിച്ചു. 2,32,361 വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിക്കും. 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയും ഉൾപ്പെടുന്നതാണ് നിലമ്പൂർ മണ്ഡലം. മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ രാവിലെ വോട്ട് ചെയ്യും.