Banner Ads

സൈബർ ആക്രമണ പരാതിയിൽ കേസെടുത്ത് പോലീസ്; നടി റിനി ആൻ ജോർജിന്റെ പരാതിയിൽ നടപടി

കൊച്ചി : നടി റിനി ആൻ ജോർജ് നൽകിയ സൈബർ ആക്രമണ പരാതിയിൽ ആലുവ സൈബർ പോലീസ് കേസെടുത്തു. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, ചില യൂട്യൂബ് ചാനലുകൾ, സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവർക്കെതിരെയാണ് കേസ്.

യുവ നേതാവിനെതിരെ നടി ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് അവർക്കെതിരെ വ്യാപകമായ സൈബർ ആക്രമണങ്ങളും അപകീർത്തികരമായ പരാമർശങ്ങളും ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് റിനി ആൻ ജോർജ് മുഖ്യമന്ത്രി, ഡിജിപി, എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്ക് പരാതി നൽകിയത്. ഈ പരാതി പിന്നീട് തുടർനടപടികൾക്കായി ആലുവ സൈബർ പോലീസിന് കൈമാറുകയായിരുന്നു.