Banner Ads

അൽഷിമേഴ്‌സ് കെടുത്തിക്കളയാത്ത കവിതകൾ; ബാലാമണിയമ്മയുടെ ഓർമ്മ ദിനം

മലയാള സാഹിത്യത്തിലെ പ്രശസ്തയായ കവയിത്രി ബാലാമണിയമ്മയുടെ ഓർമ്മദിനമാണ് ഇന്ന്. ‘മാതൃത്വത്തിന്റെ കവയിത്രി’ എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. ചെറുപ്പം മുതലേ കവിതാരചനയിൽ തൽപരയായിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതയായ ‘കൂപ്പുകൈ’ 1930-ലാണ് പുറത്തിറങ്ങിയത്.

ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ ആഴങ്ങളെ പ്രതിഫലിപ്പിക്കുന്നവയായിരുന്നു അവരുടെ കവിതകൾ. മാതൃവാത്സല്യമായിരുന്നു ബാലാമണിയമ്മയുടെ ഭാവഗീതങ്ങളിലെ മുഖ്യഭാവധാര.

മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും അവരുടെ രചനകളിൽ മുന്നിട്ടുനിന്നു. അഞ്ച് വർഷത്തോളം അൽഷിമേഴ്സ് രോഗത്താൽ കഷ്ടപ്പെട്ടതിനുശേഷം 95-ാമത്തെ വയസ്സിൽ 2004 സെപ്റ്റംബർ 29-നാണ് ബാലാമണിയമ്മ ലോകത്തോട് വിട പറഞ്ഞത്.