
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പരീക്ഷാഫലം പ്രസിദ്ധീകരിക്കും.വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും ഇന്ന് വരും. എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ച് 12 ദിവസങ്ങൾക്ക് ശേഷമാണ് പ്ലസ് ടു ഫലവും സർക്കാർ ഇന്ന് പ്രസിദ്ധീകരിക്കുന്നത് .
നാലര ലക്ഷത്തോളം വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയിരുന്നത് .മൂന്നര മുതൽ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും.മാർച്ച് 6 മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്.വിഎച്ച്എസ്ഇ രണ്ടാം വർഷം റെഗുലർ പരീക്ഷ 26,178 വിദ്യാർഥികൾ എഴുതി.ഏകദേശം അഞ്ച് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്.