Banner Ads

പിണറായി വിജയൻ നാളെ കേരളത്തിൽ; അമേരിക്കൻ ചികിത്സ വിജയകരമായി പൂർത്തിയാക്കി

തിരുവനന്തപുരം:അമേരിക്കയിൽ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (ജൂലൈ 15, 2025) കേരളത്തിൽ തിരിച്ചെത്തും. ഇന്ന് വൈകുന്നേരം ദുബായിൽ എത്തിച്ചേരുന്ന മുഖ്യമന്ത്രി നാളെ പുലർച്ചെയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുമെന്നാണ് വിവരം.

ഈമാസം 5നാണ് മുഖ്യമന്ത്രി ആരോഗ്യ പരിശോധനക്കായി അമേരിക്കയിലേക്ക് പോയത്.ഒരാഴ്ചയിലേറെ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തുന്നത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗങ്ങൾ ഓൺലൈനായി ചേർന്നിരുന്നു. അദ്ദേഹത്തിന്റെ മടങ്ങിവരവോടെ ഭരണപരമായ കാര്യങ്ങളിൽ കൂടുതൽ സജീവമാകും.