Banner Ads

തീർഥാടന കേന്ദ്രമായ പറശ്ശിനിക്കടവ് ഇനി കൂടുതൽ സുന്ദരം; സൗന്ദര്യവത്കരണം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് നാളെ തുടക്കം

കണ്ണൂർ : കേരളത്തിലെ പ്രധാന തീർഥാടന കേന്ദ്രമായ പറശ്ശിനിക്കടവ് വികസന പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം നാളെ (തിങ്കളാഴ്ച) നടക്കും. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. എം.വി. ഗോവിന്ദൻ എംഎൽഎ അധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിൻ്റെ വിവിധ ഫണ്ടുകളിൽ നിന്നായി ആകെ 7.34 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്.

3.5 കോടി രൂപ ചെലവഴിച്ച് വിപുലീകരിക്കുന്ന ബോട്ട് ടെർമിനൽ, ഒരുകോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന പറശ്ശിനിക്കടവ് നദീസംരക്ഷണ പദ്ധതി, 2.84 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന പറശ്ശിനിക്കടവ് സൗന്ദര്യവത്കരണം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനമാണ് നടക്കുക. ഇതോടൊപ്പം ജലഗതാഗത വകുപ്പിൻ്റെ രണ്ട് പുതിയ ബോട്ടുകളുടെ സർവീസ് ഉദ്ഘാടനവും നടക്കും.