Banner Ads

മമ്മിയൂരിൽ തീർത്ഥാടകരുടെ ബസ് ലോറിയിലിടിച്ചു; 15 പേർക്ക് പരിക്ക്.

തൃശൂർ: മമ്മിയൂർ സെൻ്റിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ 15 തീർത്ഥാടകർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 1.45 ഓടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ഉടൻ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും മുതുവുട്ടൂർ രാജ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്