
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ (ഡിസംബർ 8) വിധി പറയും. രാവിലെ പതിനൊന്ന് മണിക്കാണ് നടപടികൾ തുടങ്ങുക. നടൻ ദിലീപ് എട്ടാം പ്രതിയായ കേസിൽ നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനിയാണ് ഒന്നാം പ്രതി.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പ്രതികൾ ഉൾപ്പെടെ ആകെ പത്ത് പേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധം കാരണം ദിലീപ് ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതാണ് പ്രോസിക്യൂഷൻ ദിലീപിനെതിരെ ചുമത്തിയിട്ടുള്ള പ്രധാന കുറ്റം. കേസിൽ തന്നെ മനഃപൂർവം കുടുക്കിയതാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച തെളിവുകൾ കെട്ടിച്ചമച്ചതാണെന്നുമാണ് ദിലീപിന്റെ വാദം.