Banner Ads

പെൻഷൻ വിതരണം 20 മുതൽ; ഗുണഭോക്താക്കൾക്ക് 3600 രൂപ ലഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ട് മാസത്തെ പെൻഷൻ വിതരണം നവംബർ 20 മുതൽ വിതരണം ചെയ്യും. ഒരാൾക്ക് ഇത്തവണ 3600 രൂപയാണ് ലഭിക്കുക.

നേരത്തെ ഉണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതിനായി ധനവകുപ്പ് 1864 കോടി രൂപ ഒക്ടോബർ 31ന് അനുവദിച്ചിരുന്നു. സംസ്ഥാനത്ത് ആകെ 63,77,935 പേരാണ് പെൻഷന്റെ ഗുണഭോക്താക്കൾ.