Banner Ads

ദർശന പുണ്യത്തിൽ പട്ടാമ്പി: പടിഞ്ഞാറേമഠം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഏകാദശി ആഘോഷം.

പാലക്കാട്: ഏകാദശിത്തിരക്കിൽ പട്ടാമ്പി പടിഞ്ഞാറേമഠം ഭക്തിനിർഭരമായ ദർശന സൗഭാഗ്യം.സ്ത്രീകളുടെ അഖണ്ഡ നാമജപ നൃത്തയജ്ഞം ഭക്തിസാന്ദ്രമായി.രാവിലെ മുതൽ തന്നെ ക്ഷേത്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. പട്ടാമ്പി പടിഞ്ഞാറെമഠം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ഏകാദശി വ്രതശുദ്ധിയുടെ നിറവിൽ പുണ്യം തേടി ദർശനം നടത്തിയത്.

രാവിലെ മുതൽ വലിയ തിരക്ക് അനുഭവപ്പെട്ടു. തൊഴാനും വഴിപാടിനുമായി വലിയ നിരയുണ്ടായി. ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. കളഭാഭിഷേകം, സഹസ്രനാമ പുഷ്പാഞ്ജലി, ഗുരുവായൂരപ്പന് നെയ്ദീപ സമർപ്പണം എന്നിവയുണ്ടായി. ഏകാദശിയുടെ ഭാഗമായി ഉദയം മുതൽ അസ്തമയം വരെ ക്ഷേത്രമുറ്റത്ത് സ്ത്രീകളുടെ അഖണ്ഡ നാമജപ നൃത്തയജ്ഞം ഉണ്ടായി. നിരവധി ഭക്തർ യജ്ഞത്തിൽ പങ്കെടുത്തു.

ഉച്ചക്ക് ഭക്തർക്ക് ഏകാദശിവ്രത ഭക്ഷണം നൽകി. ആയിരകണക്കിന് ഭക്തർക്കാണ് ഭക്ഷണം നൽകിയത്. വൈകുന്നേരം ഏകാദശി സൻഡ്യാദീപ സമർപ്പണം, ഡബിൾ തായമ്പക എന്നിവയും നടന്നു.