Banner Ads

പാറശാല ഷാരോണ്‍ വധക്കേസ് തുടർ വിചാരണ ; ഈ മാസം15 മുതല്‍

പാറശ്ശാല : ഈ മാസം15 മുതല്‍ പാറശാല ഷാരോണ്‍ വധക്കേസ് തുടർ വിചാരണ. റേഡിയോളജി വിദ്യാർഥി പാറശ്ശാല സ്വദേശിയായ ഷാരോണ്‍ രാജിനെ കളനാശിനി കഷായത്തില്‍ കലർത്തി നല്‍കി കൊലപ്പെടുത്തി എന്നാണ് കേസ്. കേസ് പരിഗണിക്കുന്നത് നെയ്യാറ്റിൻകര അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജ് എ.എം ബഷീർ ആണ്.

തട്ടിക്കൊണ്ടുപോകല്‍, വിഷം കൊടുത്ത് കൊലപാതകം, തെളിവ് നശിപ്പിക്കല്‍, പോലീസിന് വ്യാജ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം വായിച്ചത്. ഒന്നാം പ്രതി ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (22) ആണ്. ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലകുമാരൻ നായരും മാതാവ് സിന്ധുവും കൂട്ടുപ്രതികളാണ് തെളിവ് നശിപ്പിച്ചതിന്. കേസില്‍ മുഴുവൻ പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *