Banner Ads

ചാലിശ്ശേരിയിൽ പരിഭ്രാന്തി: വട്ടത്താണിയിൽ ഭീമൻ മൂർഖൻ പാമ്പിനെ വിദഗ്ദ്ധർ പിടികൂടി.

പാലക്കാട്: ചാലിശ്ശേരി വട്ടത്താണിയിൽ ഭീമൻ മൂർഖൻ പാമ്പിനെ പിടികൂടി. പാമ്പിനെ കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് റെസ്ക്യൂ വാച്ചർ സുധീഷ് കൂറ്റനാട് സ്ഥലത്തെത്തി മുർഖൻ പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് ജനവാസമില്ലാത്ത വനം മേഖലയിൽ തുറന്നുവിട്ടു.