Banner Ads

പാകിസ്ഥാൻ വീണ്ടും നടുങ്ങി: പെഷാവറിൽ ചാവേർ സ്ഫോടനം; മൂന്ന് അർദ്ധസൈനികർക്ക് വീരമൃത്യു.

പെഷ്വാർ: ഭീകരാക്രമണം അർദ്ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് പെഷാവറിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.കെട്ടിടത്തിലേക്ക് ഇരച്ചു കയറിയ സായുധ സംഘം വെടിവെപ്പും ഉണ്ടായി. ഭീകരാക്രമണം ആണ് നടന്നതെന്ന് പാക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെയാണ് ഖൈബർ പഖ്തൂൺ പ്രവിശ്യയുടെ തലസ്ഥാനമായ പെഷാവറിൽ അതീവ സുരക്ഷാ മേഖലയിലാണ് അപകടം നടന്നത്.

ഭീകര സംഘങ്ങളെ അമർച്ച ചെയ്യാനെന്ന പേരിൽ പാകിസ്ഥാൻ രൂപീകരിച്ച എഫ്‌സി എന്ന അർദ്ധ സൈനിക വിഭാഗത്തിന്റെ ആസ്ഥാന മന്ദിരത്തിൽ ആയിരുന്നു ചാവേർ ആക്രമണം നടന്നത്. ആദ്യ ചാവേർ ആസ്ഥാനത്തിന്റെ പ്രധാന കവാടത്തിൽ തന്നെ പൊട്ടിത്തെറിച്ചു. ഈ സ്ഫോടനത്തിൽ ആണ് ഗേറ്റിലുണ്ടായിരുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. മറ്റ് രണ്ടുപേർ വളപ്പിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചെങ്കിലും കാവൽക്കാരുടെ വെടിയേറ്റ് മരിച്ചു എന്ന് പാകിസ്ഥാൻ സൈനിക വക്താവ് അറിയിച്ചു.

ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. സംഭവത്തെ തുടർന്ന് സൈന്യവും പൊലീസും ചേർന്ന് പ്രദേശം വളഞ്ഞു. പാകിസ്ഥാൻ പ്രധാനമന്ത്രിഷെഹ്ബാസ് ഷെരീഫ് ആക്രമണത്തെ അപലപിച്ചു. സുരക്ഷാ സേനയുടെ ഇടപെടൽ ആണ് വലിയ ദുരന്തം ഒഴിവാക്കിയെന്ന് ഷഹബാസ് ശരീഫ് പറഞ്ഞു.