Banner Ads

മൂന്നാറിൽ ജനവാസ മേഖലയിൽ ‘പടയപ്പ’; പ്രദേശവാസികൾ ഭീതിയിൽ

മൂന്നാർ :ജനവാസ മേഖലയിൽ വീണ്ടും നാശം വിതച്ച് കാട്ടാനയായ പടയപ്പ.കഴിഞ്ഞ ദിവസം രാത്രിയിലാണ് പടയപ്പ മൂന്നാർ ടൗണിനോട് ചേർന്നുള്ള നല്ലതണ്ണി ഗുണ്ടുമല ന്യൂ ഡിവിഷനിലാണ് പുലർച്ചെ കാട്ടാന ഇറങ്ങിയത്.രാത്രികാലങ്ങളിൽ പടയപ്പ ജനവാസ മേഖലകളിൽ എത്തുന്നത് പതിവാകുകയാണ്.

അടുത്തിടെ മൂന്നാറിലെ വിവിധ പ്രദേശങ്ങളിൽ പടയപ്പയെ കണ്ടിരുന്നു. കൃഷി നശിപ്പിക്കുകയും വീടുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഇത് നാട്ടുകാരിൽ ഭീതിപരത്തിയിരുന്നു.പ്രദേശത്ത് കൃഷി നശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. കാട്ടാനയുടെ സാന്നിധ്യം പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്.

വനം വകുപ്പ് അടിയന്തരമായി ഇടപെട്ട് പടയപ്പയെ ജനവാസ മേഖലയിൽ നിന്ന് അകറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ആന ഇപ്പോഴും ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്