
തിരുവനന്തപുരം:രാജ്‌ഭവനിൽ ആദ്യം ചിത്രം വച്ചപ്പോൾ എന്തുകൊണ്ട് ശക്തമായി പ്രതികരിച്ചില്ല. ഭാരതാംബ ചിത്രവിവാദത്തിൽ സർക്കാരിനെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൃഷിമന്ത്രി പങ്കെടുത്ത ചടങ്ങിൽ ചിത്രം വച്ചപ്പോൾ ശക്തമായി നിലപാടെടുത്തില്ല.
രാജ്‌ഭവൻ രാഷ്ട്രീയ പ്രചാരണത്തിന് വേദിയാക്കിയതിന് സർക്കാർ അന്നേ ഗവർണറെ പ്രതിഷേധം അറിയിക്കണമായിരുന്നു.അത് ചെയ്യാത്തതുകൊണ്ടാണ് ഇക്കാര്യം ആവർത്തിക്കുന്നത്. പ്രതിപക്ഷം ആവർത്തിച്ച് വിമർശനം ഉന്നയിച്ചപ്പോൾ മാത്രമാണ് മുഖ്യമന്ത്രി മിണ്ടിയതെന്നും സതീശൻ കൂട്ടിച്ചേർത്തു.