
ഡൽഹി: പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് ഇന്ന് 55-ാം ജന്മദിനം . രാജ്യമെമ്പാടുമുള്ള കോൺഗ്രസ് പ്രവർത്തകരും വിവിധ രാഷ്ട്രീയ നേതാക്കളും രാഹുൽ ഗാന്ധിക്ക് ആശംസകൾ നേർന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടും നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിക്കുന്നത്.
വ്യാഴാഴ്ച, പാർട്ടിയുടെ ഡൽഹി യൂണിറ്റും യൂത്ത് കോൺഗ്രസും സംയുക്തമായി തൽക്കത്തോറ സ്റ്റേഡിയത്തിൽ ഒരു മെഗാ ജോബ് ഫെയർ സംഘടിപ്പിക്കും.രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന തൊഴിൽ മേളയിൽ 20,000 ത്തോളം തൊഴിൽരഹിതരായ യുവാക്കൾ രജിസ്റ്റർ ചെയ്തതായി ഡൽഹി കോൺഗ്രസ് പ്രസിഡന്‍റ് ദേവേന്ദർ യാദവ് പറഞ്ഞു. ഏകദേശം 100 കമ്പനികൾ ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5000ത്തിലധിം പേര്‍ക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“രാജ്യത്തെ യുവാക്കളോടുള്ള രാഹുൽ ഗാന്ധിയുടെ താൽപര്യത്തിന്‍റെ നേരിട്ടുള്ള പ്രതിഫലനമാണ് ഈ സംരംഭം,” യാദവ് പറഞ്ഞു. “സർക്കാരിന്‍റെ വാഗ്ദാനങ്ങൾ തൊഴിലവസരങ്ങളായി മാറുന്നില്ലെന്ന് രാഹുൽ ഗാന്ധി പാർലമെന്‍റിലും പൊതുയോഗങ്ങളിലും നിരന്തരം ഉന്നയിച്ചിട്ടുണ്ട്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.