
തിരുവനന്തപുരം : പോലീസ് സർവീസിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കായി സന്തോഷവാർത്ത. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കും പോലീസ് ബാൻഡ്/ബ്യൂഗിളർ/ഡ്രമ്മർ എന്നീ തസ്തികയിലേക്കും സംസ്ഥാനതലത്തിൽ നിയമനം നടത്തുന്നതിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി എസ് സി) അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനതലത്തിൽ 108 ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഡിസംബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ പ്ലസ് ടു പരീക്ഷയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. സംസ്ഥാന/കേന്ദ്ര സർക്കാരിന് കീഴിൽ രജിസ്ട്രേഷനുള്ള സ്ഥാപനത്തിൽ നിന്നോ ബാൻഡ് ട്രൂപ്പിൽ നിന്നോ ബാൻഡ്,
ബ്യൂഗിൾ, ഡ്രം തുടങ്ങിയ സംഗീതോപകരണങ്ങൾ വായിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം. 31,100 – 66,800 രൂപ വരെയാണ് ശമ്പളം. 18 മുതൽ 26 വയസ്സ് വരെ; 02.01.1999 നും 01.01.2007-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.