Banner Ads

കോടീശ്വരനാകാൻ ഇനി മണിക്കൂറുകൾ മാത്രം: തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്.

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ (BR-93) നറുക്കെടുപ്പ് ഇന്ന് നടക്കും. 25 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന ഈ മഹാഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ്.ധനമന്ത്രി കെ.എൻ. ബാലഗോപാൽ നറുക്കെടുപ്പ് നിർവ്വഹിക്കും.

ആകെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിൽപ്പന നടത്തിയത്.ഒന്നാം സമ്മാനം ₹25 കോടിരണ്ടാം സമ്മാനം ₹1 കോടി വീതം 20 പേർക്കുമാണ് ₹500 രൂപയാണ് ടിക്കറ്റ് വില നറുക്കെടുപ്പ് വേദിതിരുവനന്തപുരം ഗോർഖി ഭവൻഈ വർഷം അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. ഇവിടെ 14,07,100 ടിക്കറ്റുകൾ വിറ്റു.

വിൽപ്പനയിൽ മറ്റ് ജില്ലകളുടെ കണക്കുകൾ പ്രകാരം തൃശ്ശൂർ: 9,37,400 ടിക്കറ്റുകൾ തിരുവനന്തപുരം: 8,75,900 ടിക്കറ്റുകൾകനത്ത മഴ, ജിഎസ്ടി മാറ്റം എന്നിവയുമായി ബന്ധപ്പെട്ട് ഏജൻ്റുമാരുടെയും വിൽപ്പനക്കാരുടെയും അഭ്യർഥന മാനിച്ചാണ് കഴിഞ്ഞ സെപ്റ്റംബർ 27-ന് നടത്താൻ നിശ്ചയിച്ചിരുന്ന നറുക്കെടുപ്പ് ഇന്നത്തേക്ക് മാറ്റിവെച്ചത്.ഇന്നത്തെ ചടങ്ങിൽ വെച്ച്, 12 കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും ധനമന്ത്രി നിർവ്വഹിക്കും. പൂജാ ബമ്പറിന്‍റെ ടിക്കറ്റ് വില 300 രൂപയാണ്.

ആന്റണി രാജു എം.എൽ.എ. അധ്യക്ഷനാകുന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് എന്നിവർ സന്നിഹിതരായിരിക്കും.