Banner Ads

ഇന്ന് ഒക്ടോബർ 2 ഗാന്ധി ജയന്തി; രാഷ്ട്രപിതാവിന്‍റെ ജന്മദിനം ആഘോഷമാക്കി രാജ്യം

ഇന്ന് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം. ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം തേടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജിയും അനുയായികളും സഹിച്ച ത്യാഗങ്ങള്‍ അടയാളപ്പെടുത്തുംവിധമാണ് ഗാന്ധിജയന്തി ദിനം ആചരിക്കുന്നത്.

ഈ വർഷത്തെ ഗാന്ധി ജയന്തി ദിനം രാജ്യം വിപുലമായാണ് ആഘോഷിക്കുന്നത്. പരിസരം ശുചിയാക്കുന്ന പ്രവൃത്തികള്‍ രാജ്യത്തുടനീളം നടക്കും.വിവിധ കേന്ദ്രങ്ങളിലെ ഗാന്ധി പ്രതിമകളില്‍ പുഷ്പാർച്ചന നടത്തും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും രാജ്ഘട്ടില്‍ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് എത്തി പുഷ്പാര്‍ച്ചന നടത്തും.

ശുചിത്വ – ലഹരി വിരുദ്ധ പരിപാടികളോടെയാണ് സംസ്ഥാനങ്ങളില്‍ ഗാന്ധി ജയന്തി കൊണ്ടാടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് മിഷൻ്റെ 10 വർഷം തികയുന്ന ഇന്ന് 9,600 കോടി രൂപയുടെ ശുചിത്വ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച്‌ രാജ്യം ഈ ദിനം ഗാന്ധിജയന്തിയായി ആചരിക്കുകയാണ്.കൂടാതെ രാജ്യത്തെ എല്ലാ സംസ്ഥാനത്തെയും സര്‍ക്കാരുകളുടെ നേതൃത്വത്തിലും വിപുലമായ ആഘോഷങ്ങള്‍ നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *