Banner Ads

റെയിൽവേ യാത്രക്കാർക്ക് അറിയിപ്പ്; നാല് ട്രെയിനുകൾക്ക് സമയമാറ്റം

കോട്ടയം : പാലക്കാട് റെയിൽവേ ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾക്ക് സമയമാറ്റം. ഈ മാസം വിവിധ തീയതികളിലായി ട്രെയിനുകൾ 25 മിനിറ്റ് മുതൽ 50 മിനിറ്റ് വരെ വൈകിയോടും. 56602 ഷൊർണൂർ ജങ്ഷൻ- കോഴിക്കോട് പാസഞ്ചർ ഒക്ടോബർ 7,9 തീയതികളിൽ 25 മിനിറ്റും,

22638 മംഗളൂരു സെൻട്രൽ- ചെന്നൈ സെൻട്രൽ വെസ്റ്റ്‌കോസ്റ്റ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഒക്ടോബർ 11,12 തീയതികളിൽ 50 മിനിറ്റും, 16307 ആലപ്പുഴ- കണ്ണൂർ എക്സ്പ്രസ് ഒക്ടോബർ 5,7,9,12,16 തീയതികളിൽ 30 മിനിറ്റും, 20910 പോർബന്തർ- തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് ഒക്ടോബർ 23,30 തീയതികളിൽ 45 മിനിറ്റും വൈകിയോടും. യാത്രക്കാർ ഈ സമയമാറ്റം ശ്രദ്ധിക്കണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.