Banner Ads

വടക്കുപടിഞ്ഞാറൻ കാറ്റ് വീശിയടിക്കും; ഖത്തറിൽ രണ്ട് ദിവസത്തേക്ക് ജാഗ്രത,

ദോഹ : രാജ്യത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ (ഒക്ടോബർ 29, 30) ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് കാരണം അന്തരീക്ഷത്തിൽ പൊടിമണ്ണ് ഉയരാനും ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച പരിമിതപ്പെടാനും സാധ്യതയുണ്ട്.

അതിനാൽ വാഹനയാത്രക്കാരടക്കമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി. ഈ സമയത്ത് സമുദ്ര മേഖലകളിലും ജാഗ്രതാ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.